Kerala
വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഡാമിന്റെ പരിസരത്തേക്ക് കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നു വന്നവരായിരുന്നു ഇവർ. നീതുവിന്റെ പരിക്ക് ഗുരുതരമാണ്.