India
കാവിയണിഞ്ഞ് ബിഎസ്എന്‍എല്‍ ലോഗോ; ഇന്ത്യയെ വെട്ടി ഭാരതമാക്കി
പുതിയ ടെലികോം കമ്പനികള്‍ക്ക് ഇടയില്‍ ബിഎസ്എന്‍എല്‍ അതിജീവനത്തിനായി പാടുപെടുകയാണ്. വിപണി വിഹിതം തന്നെ പത്ത് ശതമാനത്തില്‍ താഴെയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ കയ്യിലാണ് 90 ശതമാനം വിപണിയും. വിപണി തിരികെ പിടിക്കാന്‍ കാര്യമായ നീക്കങ്ങള്‍ ഒന്നും ബിഎസ്എന്‍എല്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ലോഗോ മാറ്റി ബിഎസ്എന്‍എല്‍ രംഗത്തെത്തുകയാണ്.
ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളത് കണക്ടിങ് ഭാരത് എന്നാക്കിയിട്ടുണ്ട്. പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ആണ് നല്‍കിയത്. കാവിക്കളറില്‍ ആണ് ലോഗോ. ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്.