India

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ ആകാമെന്ന് ബോംബെ ഹൈക്കോടതി

Posted on

മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം അതിന് അനുവദിക്കുന്നെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version