Kerala
ബോബി ചെമ്മണ്ണൂരിന് ജയിലിലെ വിഐപി പരിഗണന, ഉന്നതതല അന്വേഷണം
വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ആസ്ഥാനത്തെ ഡിഐജിയാണ് അന്വേഷണം നടത്തുക. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും.
ഇന്നലെ ജയില്‍ ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് തീരുമാനം. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.
അതേ സമയം നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ഇന്നലെ ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാൽ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.