India
മൊഹാലിയിൽ 6 നില കെട്ടിടം തകർന്നുവീണ് അപകടം
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ആറുനില കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നിരവധിപേരാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ കുടുങ്ങിക്കിടന്ന ഒരാൾ മരിച്ചു.
അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു.
എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതെന്നാണു പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു.