India
പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി; സന്ദേശം ലഭിച്ചത് സിപിഎം എംപിമാര്‍ക്ക്
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. സിപിഎം രാജ്യസഭാ എംപിമാരായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്.
ഖലിസ്ഥാൻ അനുകൂലമല്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു. ഡൽഹി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എംപിമാരുടെ വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്.
പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ ലോക്സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സിഐഎസ്എഫ് ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവും.