Kerala

കെ കരുണാകരന്റെ ചിത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഔഷധി ചെയർപേഴ്സണ്‍ ശോഭനാ ജോർജ്

Posted on

തൃശ്ശൂർ:പദ്മജ വേണുഗോപാലിന്റെ ഇഷ്ടത്തിന് ലീഡർ കെ കരുണാകരന്റെ ചിത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഔഷധി ചെയർപേഴ്സണ്‍ ശോഭനാ ജോർജ്. ലീഡറുടെ അന്ത്യംവരെയും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭനാ ജോർജ്. കോൺഗ്രസിൽനിന്ന് വിട്ടുപോരുന്നവർ കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നത്. ‌

കോൺഗ്രസിനോടല്ല, നേതൃത്വത്തോടുള്ള പ്രശ്നങ്ങളിലാണ് ഇങ്ങനെ തീരുമാനമെടുക്കേണ്ടിവരുന്നത്. പദ്മജയുടെ വിഷയത്തിൽ അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യമാകാം ചെയ്തത്. ഇടതുപക്ഷത്ത് സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്നുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നു പറഞ്ഞ ശോഭന പുതിയ തലമുറ കടന്നുവരണമെന്നും കൂട്ടിച്ചേർത്തു. ഇടതുമുന്നണി സ്ഥാനാർഥികൾക്കുവേണ്ടി തയ്യാറാക്കിയ റീൽസിന്റെ പ്രകാശനവും ശോഭന ജോർജ് നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version