India
ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; രാധികാ ശരത്കുമാർ വിരുദുനഗറിൽ നിന്ന് സ്ഥാനാർത്ഥിയാകും
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളിലേക്കും പുതുച്ചേരി മണ്ഡലത്തിലേക്കുമുൾപ്പെടെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാധിക ശരത്കുമാർ വിരുദുനഗറിൽ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയിൽ എത്തിയ പി കാർത്തിയായനി, ചിദംബരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്നാട്ടിൽ പുറത്തുവിട്ടത്. തെങ്കാശിയിൽ നിന്ന് ജോൺ പാണ്ഡ്യൻ, മധുരയിൽ നിന്ന് പ്രൊഫ. രമ ശ്രീനിവാസൻ, ശിവഗംഗയിൽ നിന്ന് ദേവനാഥൻ യാദവ്, തിരുപ്പൂരിൽ നിന്ന് എ പി മുരുഗാനന്ദം എന്നിവർ മത്സരിക്കും.
മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രധാന പേരുകൾ പുറത്തുവന്നിരുന്നു. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മല്‍സരിക്കും. മുൻപ് മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്രമന്ത്രി എല്‍ മുരുഗനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുക. എല്‍ മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിൽ നിന്നും ഡോ. എ സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും.