Politics
പാലക്കാട്ടെ തോല്‍വി; ബിജെപി കേരള ഘടകത്തിനെതിരെ ആർ എസ് എസ്
പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം.
രാഷ്ട്രീയ സ്ഥിതി, സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, തിരഞ്ഞെടുപ്പിലെ തോല്‍വി തുടങ്ങിയെല്ലാം ചര്‍ച്ചയാകും. നിലവിലെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ആര്‍എസ്എസ് കഴിഞ്ഞ കുറച്ചു നാളായി ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലായിരുന്നു.
എന്നാല്‍ ഈ നില തുടർന്നാൽ വലിയ ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് ഈ ഇടപെടല്‍.