Kerala
മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയും ആയ ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും ഇന്ന് വൈകുന്നേരം 4 മണിക്ക് അംഗത്വം സ്വീകരിക്കും.
തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ആയിരിക്കും അംഗത്വം സ്വീകരിക്കുക. കഴിഞ്ഞ കുറേനാളുകളായി കേന്ദ്ര സംസ്ഥാന നേതാക്കള്‍ ബിജെപി അംഗത്വം എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. പൊലീസിലെ ആര്‍എസ്എസ് ബന്ധം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ആ ശ്രീലേഖ ഐപിഎസിന്റെ ബിജെപി പ്രവേശനം.