India
മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേയ്ക്ക്; നിതീഷ് കുമാറിനെതിരെ പരിഹാസവുമായി രോഹിണി ആചാര്
ന്യൂഡൽഹി: മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് കൂറുമാറിയ നിതീഷ് കുമാറിനെതിരെ പരിഹാസവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണി എക്സ് പ്ലാറ്റ്ഫോമിൽ പരിഹസിച്ചത്. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിണി ആചാര്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പരാമര്‍ശം.
‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് പോകുന്നു, കൂട്ടത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളും’ എന്നാണ് ഹിന്ദിയിലുള്ള രോഹിണിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നത്. നിതീഷ് കുമാര്‍ രാജി വയ്ക്കുന്നതിന് മുമ്പ്, ‘ഞങ്ങള്‍ക്ക് ശ്വാസമുള്ളിടത്തോളം, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും’ എക്‌സിലൂടെ രോഹിണി പറഞ്ഞിരുന്നു.
അതേസമയം, ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വൈകുന്നേരം നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെയാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം.