Kerala
ക്രിസ്മസ്പുതുവത്സര സീസണില്‍ റെക്കോർഡ് മദ്യവില്‍പ്പന
ക്രിസ്മസ്പുതുവത്സര സീസണില്‍ റെക്കോർഡ് മദ്യവില്‍പ്പന. ഈ സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 697.05 കോടിയായിരുന്നു വില്‍പ്പന.
പുതുവത്സരത്തലേന്ന് കേരളം കുടിച്ചു തീര്‍ത്തത് 108 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍. ഇക്കുറി കൂടിയില്‍ റെക്കോര്‍ഡിട്ടത് കൊച്ചിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിലാണ്. 92.31 ലക്ഷം രൂപയാണ് രവിപുരത്തെ വരുമാനം. തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡ് ഔട്ട്ലെറ്റാണ് രണ്ടാമത്.
അതേസമയം, മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന. കഴിഞ്ഞ മാസം വിറ്റത് 3,500 കോടിയിലേറെ രൂപയുടെ മദ്യമാണ്. കൃത്യമായി പറഞ്ഞാൽ 3,805 കോടിയുടെ മദ്യം വിറ്റു. ഡിസംബര്‍ 23 മുതല്‍ 31 വരെയുള്ള കാലയളവില്‍ വില്‍പ്പനയിൽ 1,700 കോടിയുടെ ഉയര്‍ച്ചയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉത്സവ കാലങ്ങളിലാണ് മദ്യ വില്‍പ്പന ഉയര്‍ന്നതെന്ന് തെലങ്കാന എക്സൈസ് വകുപ്പ് പറഞ്ഞു.