India

അവനെ തൂക്കിലേറ്റട്ടെ, എന്റെ വിധിയായി കണക്കാക്കാം; ഹൃദയം നുറുങ്ങി സഞ്ജയ് റായിയുടെ അമ്മ…

Posted on

കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗക്കൊലയിലെ പ്രതിക്ക് വധശിക്ഷ ആണെങ്കിലും സ്വാഗതം ചെയ്യും. പറയുന്നത് കേസിലെ ഏക പ്രതിയായ സഞ്ജയ് റോയിയുടെ അമ്മ മാലതി റോയി ആണ്. കേസില്‍ നാളെ കോടതി ശിക്ഷ വിധിക്കാന്‍ ഇരിക്കെയാണ് അമ്മയുടെ ഈ പ്രതികരണം. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ തനിക്ക് മകളെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാകും. അര്‍ഹിക്കുന്ന ശിക്ഷ തന്നെ അവന് ലഭിക്കണമെന്നും മാലതി പ്രതികരിച്ചു.

സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്ന് സഹോദരി സബിതയും പ്രതികരിച്ചിട്ടുണ്ട്. സഹോദരന്‍ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാവരും ശപിക്കുകയായിരുന്നു. ആളുകള്‍ വളരെ മോശമായാണ് കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല. ഉറപ്പായും ആരെങ്കിലും കൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സഹോദരി പറഞ്ഞു. അറസ്റ്റിലായ ശേഷം ഒരു പ്രവശ്യം പോലും കുടുംബം സഞ്ജയ് റോയിയെ കാണാന്‍ എത്തിയിരുന്നില്ല.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ ശിക്ഷ നാളെ വിധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version