India
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി ബംഗാള്‍ സിപിഎം; വിമർശിച്ച് ബിജെപി
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന് എഐ (ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) അവതാരകയെ ഇറക്കി സിപിഎം. പശ്ചിമ ബംഗാളിലാണ് സിപിഎം നിർമിതബുദ്ധി അവതാരകയായ ‘സാമന്ത’യെ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റർ) തെരഞ്ഞടുപ്പ് പ്രചാരണത്തിന് അവതരിപ്പിച്ചത്. അതേസമയം സിപിഎമ്മിന്‍റെ എഐ നീക്കത്തെ ബിജെപി വിമർശിച്ചു.