Kerala
നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
മലപ്പുറം: നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. നിലമ്പൂർ ഉൾവനത്തിൽ വെച്ചാണ് കരടി യുവാവിനെ ആക്രമിച്ചത്.
ചാലിയാർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തിൽ കയറിയാണ് അഖിൽ രക്ഷപ്പെട്ടത്. ഏഴു സുഹൃത്തുക്കൾക്കൊപ്പമാണ് അഖിൽ തേൻ ശേഖരിക്കാൻ പോയത്.