India
ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ദില്ലി: ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. നാളെയോടെ ഫലം പ്രതീക്ഷിക്കുന്നു.300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ് പ്രതിപക്ഷവാദം. രാഷ്ട്രീയ അക്രമങ്ങൾ വ്യാപകമായ ബംഗ്ലാദേശിൽ ഇത്തവണ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എട്ടു ലക്ഷം പൊലീസുകാരെ ആണ് നിയോഗിച്ചിരിക്കുന്നത്.