India
മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബംഗാള്‍ രാജ്ഭവന്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പൊലീസ് വാദം.
ഇതെത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നിര്‍ദേശം നല്‍കിയത്. ‘സച്ച് കെ സാമ്‌നെ’ എന്ന പരിപാടി വഴി പൊതുജനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.