Kerala

അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്

Posted on

ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്.

ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഈ മകള്‍ക്ക് നമുക്കൊരു പേരിടാമെന്നും പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നുവെന്നും ഫേസ്ബുക്കില്‍ മന്ത്രി വീണാ ജോര്‍ജ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version