Kerala
ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ തിരവോണ ദിനത്തിൽ പുതിയ അതിഥി
തിരുവോണ ദിനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ(Pathanamthitta General Hospital) അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരാഴ്ച പ്രായമുളള ആൺകുഞ്ഞിനെയാണ് രാവിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.
രാവിലെ ആറരയോടെയാണ് അലാറം അടിച്ചത്. ജീവനക്കാരെത്തി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ട്. കുട്ടി ആരോഗ്യവാനാണെന്ന് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധനയ്‌ക്ക് ശേഷം അറിയിച്ചു.
തുടർ നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കൈമാറുന്നത് വരെ കുഞ്ഞ് ആശുപത്രിയിൽ തുടരും. ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിക്കുന്നത്.