Kerala
മൂന്ന് വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു
കോഴിക്കോട്: പേരാമ്പ്രയിൽ മൂന്ന് വയസുകാരി മരിച്ച നിലയിൽ. ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി കഴുകാൻ പുറത്ത് പോയി തിരികെ വരുമ്പോൾ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.