India
അയോധ്യ; തന്നിഷ്ടപ്രകാരമുള്ള പ്രതിഷ്ഠാചടങ്ങ് മോദിക്ക് തിരിച്ചടിയുണ്ടാവുമെന്ന് മണിശങ്കര്‍ അയ്യര്‍
ശങ്കരാചാര്യ മഠങ്ങളുടെ വിയോജിപ്പ് മറികടന്ന് രാമക്ഷേത്ര പ്രതിഷ്ഠയുമായി മുന്നോട്ടുപോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം തിരിച്ചടിയുണ്ടാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.
പ്രതിഷ്ഠാചടങ്ങ് സ്വന്തം താല്പര്യപ്രകാരം നടത്താനും അതില്‍ വ്യക്തിപരമായ പങ്കെടുക്കാനുമുള്ള മോദിയുടെ നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പാണ് നാലു മഠങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മോദിയുടെ ഈ ശ്രമങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.