Kerala

ആംബുലൻസ് കിട്ടാൻ വൈകി; അട്ടപ്പാടിയിൽ 56 കാരൻ മരിച്ചു

Posted on

പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി വയോധികൻ മരിച്ചതായി പരാതി. ഐസിയു ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്നാണ് മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെല്ലൻ. രണ്ട് ദിവസം മുൻപ് ചെല്ലനെ വനത്തിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

പിന്നാലെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നു നാല് മണിക്കൂർ കഴിഞ്ഞാണ് ചെല്ലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഓട്ടോയിൽ മരം വീണ് പരിക്കേറ്റ ആൾ ചികിത്സ വൈകി മരിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു മരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version