Kerala
തൃശ്ശൂർ എടിഎം കവർച്ച; പ്രതികൾ പ്രായോഗിക പരിശീലനം നേടയിവരെന്ന് പൊലീസ്
തൃശ്ശൂര്‍: തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ള സംഘം പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്. 10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകള്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഘം കൊള്ളയടിച്ചത്.
എല്ലാ എടിഎമ്മുകളുടേയും ഘടന ഒരുപോലെയല്ല. ചിലതിനകത്തും പുറത്തുമായി രണ്ട് പാളികളിലായിട്ടായിരിക്കും ക്യാഷ് ട്രേ ഉണ്ടായിരിക്കുക. ചില കമ്പനികളുടെ മെഷീനുകളില്‍ ലോഹപാളിക്കു പുറമേ ഇരുമ്പുകമ്പി പാകിയ കോണ്‍ക്രീറ്റ് പാളി കൂടിയുണ്ടാകും. ഇത്തരം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപേയോഗിച്ച് തകര്‍ക്കാനാകില്ല. ചിലത് ഉള്ളിലേത് ഇരുമ്പ് പോലെയായിരിക്കും പ്രവര്‍ത്തിക്കുക.