Kerala
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ; മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം നടത്തിയ മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ. ഉസാമ യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. പാകിസ്താനിൽ നിന്നുള്ള ഭീകരനേതാക്കളുടെ നിർദേശാനുസാരണം കശ്മീരിലെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന് പൊലീസ് അറിയിച്ചു.