Crime
ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; മൂന്ന് പേര് അറസ്റ്റിൽ
ന്യൂഡൽഹി: ഹരിയാനയിൽ ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ 19കാരൻ അറസ്റ്റിൽ.
ഹരിയാനയിലെ സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തിൽ യുവതിയുടെ ആൺസുഹ്യത്ത് ഉൾപ്പെടെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒക്ടോബർ 21-നാണ് ഏഴുമാസം ഗർഭിണിയായ 19കാരിയെ കാണാതായത്.
ആൺസുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സലീമിന്റെ സുഹൃത്തുകളായ സോഹിത്, പങ്കജ് എന്നിവരും സലീമിനൊപ്പമുണ്ടായിരുന്നു. പങ്കജിനെയും സലീമിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സോഹിത്തിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്കരിച്ചതായി പൊലീസ് പറഞ്ഞു