India
വ്യാജ ആധാര്‍കാര്‍ഡുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി പാര്‍ലമെന്റിനകത്ത് കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശുകാരായ മൂന്ന് തൊഴിലാളികളെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ലമെന്റ് ഗേറ്റില്‍ സുരക്ഷാപരിശോധനയ്ക്കിടെയാണ് ഇവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പരിശോധനയില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
പാര്‍ലമെന്റിനകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് പേരെയും സിഐഎസ്എഫ് ഡല്‍ഹി പൊലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.