Kerala

ഒരേസമയം 4 ഭാര്യമാർ, മറ്റൊരു ബന്ധം തുടങ്ങുന്നതിനിടയിൽ കല്യാണരാമൻ പിടിയിൽ

Posted on

കൊല്ലം വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31കാരൻ നിതീഷ് ബാബു വിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേ സമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞതാണ് സംഭവത്തിൽ വഴിത്തിരിവായത്.

സംഭവത്തെ കുറിച്ച് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നിരവധി യുവതികൾ സമാനമായി പ്രതിയുടെ വിവാഹ തട്ടിപ്പിൽ ഇരയായിട്ടുണ്ട്. ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസിന് ബോധ്യമായത്.

തുടർന്ന് പൊലീസ് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിൽ എത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version