India
ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമം; യുവതിയും യുവാവും പിടിയില്‍
ചടയമംഗലത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണശ്രമം നടത്തിയ യുവതിയും യുവാവും പിടിയിലായി. നെടുങ്കാട് സ്വദേശി സുജിത്ത് (31). തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്നേഹ (27) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോഷണശ്രമം നടത്തിയത്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ കോളുകളും പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. 10 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാനാണ് മോഷണശ്രമം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്.
മാലയും കൊലുസും വാങ്ങാൻ എന്ന വ്യാജനെയാണ് ഇരുവരും എത്തിയത്. ഏറെ നേരം ജീവനക്കാരോട് വിലപേശൽ നടത്തി. ഒടുവില്‍ കൊലുസു മാത്രം മതിയെന്ന് പറഞ്ഞു. ഇതു തൂക്കി നോക്കുന്ന സമയത്താണ് കുരുമുളക് സ്പ്രേ ജീവനക്കാര്‍ക്ക് നേരെ ഉപയോഗിച്ചത്. തടയാൻ എത്തിയ കടയുടമയ്ക്ക് നേരെയും ആക്രമണം നടത്തി. പിടികൂടും എന്ന് ഉറപ്പായപ്പോള്‍ യുവതി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ സ്കൂട്ടറിലാണ് ഇരുവരും രക്ഷപ്പെട്ടത്.