Kerala
മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ചു; പിതാവ് അറസ്റ്റില്‍
മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്.
വൈരാഗ്യത്തിന്റെ പേരിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്. തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ സ്ഥാപനമുള്ളത്. നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്ത് മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്‌സൈസില്‍ വിളിച്ച് വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പിന്നാലെ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.