Kerala
തൃശൂരിൽ ഗുണ്ടാ സംഘത്തിൽ നിന്ന് മകനെ രക്ഷിക്കാനെത്തിയ വീട്ടമ്മയ്ക്ക് വെട്ടേറ്റു

തൃശൂർ: താന്നൃത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ തടയാനെത്തിയപ്പോഴായാരുന്നു ആക്രമണം.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാിരുന്നു സംഭവം. വെട്ടേറ്റ ലീലയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിൽ വടിവാളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അയൽ വീട്ടിൽ നിന്ന് ശബ്ദം കേട്ട് ലീലയുടെ മകൻ അവിടേക്ക് പോേവുകയായിരുന്നു. പ്രശ്നത്തിൽ ഇടപ്പെട്ട മകന് നേരെ തിരിഞ്ഞ അക്രമികളെ തടയാൻ ലീല ശ്രമിക്കുന്നിതിനിടയിലാണ് വെട്ടേറ്റത്.