Kerala

കർണ്ണാടക ധനകാര്യ സ്ഥാപനത്തിൽ 5കോടി തട്ടാൻ ശ്രമിച്ച 3മലയാളികൾ അറസ്റ്റിൽ

Posted on

കർണ്ണാടകത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് കോടി തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് മലയാളികളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പനോളി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൃശൂർ, കൊച്ചി ജില്ലകളിൽ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരും പിടിയിലായത്. ചാൾസ് മാത്യൂസിനെയും ബിനോജിനെയും എറണാകുളത്ത് വച്ചും ശക്തിധരനെ കോഴിക്കോട് വച്ചുമാണ് ബെംഗളുരു കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബെംഗളരു അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐ.സി.സി.എസ്.എൽ) ഫയൽ ചെയ്ത കേസിൽ കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റിലായ ചാൾസ് മാത്യുസും ബിനോജും ഈ സ്ഥാപനത്തിലെ തൃശൂരിലെ റീജണൽ ഓഫീസിലെ മുൻ ജീവനക്കാരാണ്. ഇതിൽ ചാൾസ് മാത്യു മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുടെയും ബിനോജ് ലോൺ വിഭാഗത്തിലെ മാനേജരുടെയും ചുമതലയിലാണ് പ്രവർത്തിച്ചിരുന്നത്.

ഇവർ സ്ഥാപനം വിട്ടശേഷം ഈ കേസിലെ കൂട്ടു പ്രതിയായ ശക്തിധരൻ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാർ മുഖാന്തരം അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശങ്ങളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ശക്തിധരൻ നിലവിൽ ഒളിവിലാണ്. ഐ.സി.സി.എസ്.എല്ലിൻ്റെ അതേ പേരിൽ പ്രതികൾ ഒരു വെബ് സൈറ്റ് സൃഷ്ടിക്കുകയും അതിലൂടെ പൊതുജനങ്ങളെയും സ്ഥാപനത്തിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള അംഗങ്ങളെയും തെറ്റിധരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിടുകയും ചെയ്തു സംബന്ധിച്ച വിവരങ്ങളും പരാതിയോടൊപ്പം നൽകിയിരുന്നു. ഈ വെബ് സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version