Kerala
ആഡംബര ബൈക്ക് മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു, പ്രതി ആറരമാസത്തിനു ശേഷം പിടിയിൽ
പുനലൂര്‍ : മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു, പ്രതി ആറരമാസത്തിനു ശേഷം പിടിയിൽ. കൊല്ലം കുണ്ടറ പേരയം പടപ്പക്കര ജോണ്‍ വിലാസത്തില്‍ ശരണ്‍ (20) ആണ് പിടിയിലായത്.
ആറരമാസത്തിനുശേഷം കുണ്ടറയില്‍ നിന്നാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റുചെയ്തത്. പത്തനാപുരം പട്ടാഴി പന്തപ്ലാവ് സ്വദേശിയുടേതാണ് ബൈക്ക്. ജൂലായിൽ പുനലൂര്‍ പവര്‍ഹൗസ് ജങ്ഷനില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ബൈക്ക് കുണ്ടറയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ മോഷ്ടാവിനെ കണ്ടെത്താനായില്ല. അന്നുമുതല്‍ പോലീസ് മോഷ്ടാവിനുവേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു