Kerala
മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ചു, ഭർത്താവ് അറസ്റ്റിൽ
മാന്നാർ: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ ആയി. സംഭവത്തിൽ മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31)-നെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ സ്ഥിരമായി മർദിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ ക്രൂരമായി മർദനത്തിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.