Kerala
സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.
പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസ് പിടികൂടിയത്.