India
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ;6 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പിൽ 6 മാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുഞ്ഞിന്റെ അമ്മയ്ക്കും രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്കും പരിക്കേറ്റതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗംഗാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുത്വന്ദി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.