India

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്​ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Posted on

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്​ഗഡിലെ നാരായൺപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.

കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ 138 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂൺ 15ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാരായൺപൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version