Kerala
അര്‍ജുനായി കേരളത്തില്‍ നിന്ന് സംഘം ഷിരൂരിലേക്ക്; ഡ്രഡ്ജര്‍ നദിയില്‍ ഉറപ്പിക്കാന്‍ കഴിയുമോയെന്ന് പരിശാേധിക്കും
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിന് കേരളത്തില്‍ നിന്ന് സംഘം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ഡ്രഡ്ജര്‍ ഓപ്പറേറ്ററുമാണ് ഷിരൂരിലേക്ക് പുറപ്പെട്ടത്. ഗംഗാവലി നദിയില്‍ അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീന്‍ ഉറപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് സംഘം എത്തുന്നത്. കാലവസ്ഥ അനുകൂലമായാല്‍ മാത്രമേ ഇന്ന് നദിയില്‍ പരിശോധന നടത്തുകയുള്ളൂവെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്.
കേരള – കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടരാന്‍ തീരുമാനമായത്. ചെളിയും മണ്ണും നീക്കാന്‍ തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ തുടരാനാണ് ശ്രമം. പ്രായോഗിക പരിശോധനകള്‍ക്ക് ശേഷം മാത്രം യന്ത്രം എത്തിച്ചാല്‍ മതിയെന്നും കര്‍ണാടക അറിയിച്ചു. റോഡ് മാര്‍ഗം എത്തിക്കാനാണ് നീക്കം. എന്നാല്‍ ഡ്രഡ്ജ് മെഷീന്‍ ഉറപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമേ ഇതില്‍ അന്തിമതീരുമാനം ഉണ്ടാകൂ.
ഹിറ്റാച്ചി ബോട്ടുമായി യോജിപ്പിച്ച് നിര്‍മ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന്‍ ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൈവശമാണുള്ളത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ഉറപ്പിക്കാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേക.