Kerala

അനീഷ്യയുടെ മരണം: അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കും

Posted on

കൊല്ലം: അഭിഭാഷകയുടെ മരണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണവിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ നടന്ന കൊല്ലം ബാർ അസോസിയേഷൻ അടിയന്തര യോഗത്തിലായിരുന്നു തീരുമാനം.

എപിപി അനീഷയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ കൊല്ലം ഡിഡിപിയേയും പരവൂർ കോടതിയിലെ മറ്റൊരു എപിഎയേയും ബഹിഷ്കരിക്കാൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചു. ഇവർ മാനസികമായി പീഡിപ്പിച്ചു എന്നാണ് അനീഷ്യ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും മാനസിക പീഡനവും സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനീഷ്യയുടെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡിഡിപി അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദേശം. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിച്ചാൽ മതി എന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു ഡിഡിപി മറ്റൊരു ഡിഡിപിയെ കുറിച്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അംഗങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version