India
‘ആന്ധ്രാപ്രദേശിൽ അധികാരത്തിലെത്തിയാൽ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നൽകും’; കോൺഗ്രസ്
വിശാഖപട്ടണം: സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന ഒന്‍പത് ഉറപ്പുകളുമായി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നൽകുമെന്നതാണ് ഉറപ്പുകളില്‍ പ്രധാനം. രണ്ട് ലക്ഷം രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് 10 വര്‍ഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് എപിസിസി അധ്യക്ഷ വൈ എസ് ശര്‍മിള വ്യക്തമാക്കി.