Entertainment

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ

Posted on

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് പത്രിക സമർപ്പിച്ചത്. അമ്മ അധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.

എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ. ഈ വർഷത്തെ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഭാരവാഹിയാകില്ലെന്നത് കൊണ്ട് തന്നെ പൊതുയോഗം ശ്രദ്ധ നേടും. അതേസമയം ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. 506 അംഗങ്ങൾക്കാണ് സംഘടനയില്‍ വോട്ടവകാശമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version