Politics

കാശ്മീരിനെ തൊടാൻ ഇനി നക്സലുകൾക്ക് മുട്ടിടിക്കും; അമിത്ഷാ

Posted on

കശ്മീരിന്റെ സംഘർഷാവസ്ഥ ഏറെക്കൂറെ മാറിവരികയാണ്. ഭീകര പ്രവർത്തനങ്ങൾ മൂലം അവിടുത്തെ ജനങ്ങൾ വളരെ ഭീതിയിലായിരുന്നു കഴിഞ്ഞിരുന്നത്. നക്സൽ ഭീകരവാദികൾ ഒരു കാലത്ത് കശ്മീരിന്റെ മുഖം തന്നെ മാറ്റിയിരുന്നു. എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷം ഭീകാര പ്രവർത്തനങ്ങൾക്ക് ഒക്കെ ഒരു പരുധിവരെ അറുതി വന്നിട്ടുണ്ട് എന്ന തന്നെ പറയാം. ഇപ്പോൾ കശ്മീരിലും വടക്കുകിഴക്കൻ മേഖലകളിലും മറ്റ് നക്‌സലിസം ബാധിത പ്രദേശങ്ങളിലും ഭീകര പ്രവർത്തനങ്ങളിൽ ഏറെ കുറവ് വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അക്രമ സംഭവങ്ങൾ 70 ശതമാനത്തോളം കുറഞ്ഞുവെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നിശ്ചയദാർഢ്യവും ശാശ്വതവും ഫലപ്രദവുമായ പരിഹാരങ്ങളും വികസനത്തിന് അനുകൂലമായ സമീപനവും കശ്മീരിലും മറ്റിടങ്ങളിലുമുള്ള അക്രമണങ്ങളെ ലഘൂകരിക്കാൻ സഹായകമായി എന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ രംഗത്ത് വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ഷാഹിബാഗിൽ അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഈ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ മുൻപ് പരാമർശിച്ച ഈ മൂന്ന് പ്രദേശങ്ങളിലും കൃത്യമായ ഇടവേളകളിൽ ബോംബ് സ്‌ഫോടനങ്ങൾ നടന്നിരുന്നു. കശ്മീർ, വടക്കുകിഴക്കൻ, അതുപോലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെല്ലാം ദുരിത പൂർണ്ണമായ ജീവിതമാണ് ജനങ്ങൾ നയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനെല്ലാം പരിഹാരം കാണുന്നുണ്ട്. ഭീകരവാദത്തിൽ നിന്നും നക്‌സലിസത്തിൽ നിന്നും മുക്തമായ രാഷ്‌ട്രമായി രാജ്യം മാറുന്നതിന്റെ പാതയിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം 1-1.5 വർഷത്തിനുള്ളിൽ രാജ്യത്ത് നിന്ന് നക്‌സലിസവും നക്‌സലിസം എന്ന ആശയവും സർക്കാർ പിഴുതെറിയുമെന്ന് അമിത ഷാ പറഞ്ഞിരുന്നു, “നക്‌സലിസവും നക്‌സലിസമെന്ന ആശയവും ഈ രാജ്യത്ത് നിന്ന് പിഴുതെറിയുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യും… 4 ഒഴികെ രാജ്യത്തുടനീളം നക്‌സലിസം അവസാനിപ്പിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ വിജയിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതിനകം സംഭവിച്ച നാശനഷ്ടങ്ങൾ എനിക്ക് പിൻവലിക്കാൻ കഴിയില്ല, പക്ഷേ നിരപരാധികളായ ആളുകൾക്ക് അത്തരം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുമെന്നും പ്രദേശത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും വിഭവങ്ങൾക്കും കേന്ദ്രത്തിൽ നിന്നുള്ള പൂർണ്ണ പിന്തുണ ഉറപ്പുനൽകിക്കൊണ്ട് ഷാ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version