India

തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ വച്ചത് ഓവനിൽ, ദാരുണാന്ത്യം

Posted on

അമേരിക്ക: തൊട്ടിലെന്ന് കരുതി അമ്മ ഓവനിൽ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു.

എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം പൊലീസ് നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അപകടമായതിനാൽ കുഞ്ഞിൻ്റെ അമ്മ 26 കാരിയായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തു. ഈ ദുരന്തത്തിൻ്റെ ഭയാനകമായ സ്വഭാവം കണക്കിലെടുത്താണ് കേസ് എടുത്തത്. എന്നാൽ മരിയ തോമസ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് മരിയയുടെ സുഹൃത്ത് പറഞ്ഞു. മരിയ തോമസിനെ ജാക്‌സൺ കൗണ്ടി ഡിറ്റൻഷൻ സെൻ്ററില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version