India
ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറി; യുവനടന് അമന് ജയ്സ്വാള്‍ അന്തരിച്ചു
ട്രക്ക് ബൈക്കില്‍ ഇടിച്ചുകയറി ടിവി നടന് അമന് ജയ്സ്വാള്‍ (23) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുംബൈയിലെ ജോഗേശ്വരി റോഡില്‍ ആയിരുന്നു അപകടം.
‘ധര്‍തിപുത്ര നന്ദിനി’ എന്ന ടിവി സീരിയലിലെ പ്രധാന വേഷത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജയ്സ്വാളിനെ കാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്ന് അംബോലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.