Kottayam
അമലിൻ്റെ മരണം അധികാരികൾ ഉണർന്നു: ഒരു മാസത്തേക്ക് പുലിയന്നൂർ ജംഗ്ഷനിൽ വൺവെ പരീക്ഷിക്കും
അമലിൻ്റെ മരണം അധികാരികൾ ഉണർന്നു: ഒരു മാസത്തേക്ക് പുലിയന്നൂർ ജംഗ്ഷനിൽ വൺവെ പരീക്ഷിക്കു
പാലാ: സെൻ്റ് തോമസ് കോളേജ് വിദ്യാർത്ഥിയായ അമലിൻ്റെ ദാരുണ മരണത്തെ തുടർന്ന് പുലിയന്നൂർ ജംഗ്ഷനിൽ അപകടം ഒഴിവാക്കാൻ അധികാരികൾ ഉന്നർന്നു .
ഇന്ന് മുൻസിപ്പൽ ചെയർമാൻ ഷാജൂ വി തുരുത്തൻ വിളിച്ചു ചേർത്ത പൊതുപ്രവർത്തകരുടെയും ,പോലിസ് ഉദ്യോഗസ്ഥരുടെയും ,പി.ഡബ്ളിയു ,മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടെ യോഗം ഒരു മാസത്തേക്ക് പുലിയന്നൂർ മരിയൻ ജംഗ്ഷൻ വൺവെ നടപ്പാക്കുവാൻ തീരുമാനിച്ചു.
ഇതിൻ പ്രകാരം കോട്ടയം ഭാഗത്തേക്കുള്ള വാഹനണൾ പഴയത് പോലെയും ,ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മരിയൻ ജംഗ്ഷൻ വഴിയും ,ബൈപ്പാസ് വഴി വരുന്ന വാഹനങ്ങൾ സെൻറ് തോമസ് കോളേജ് ചുറ്റി മെയിൻ റോഡിൽ പ്രവേശിച്ച് പോകുവാനും തീരുമാനിച്ചു
മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ,മാണി സി കാപ്പൻ എം. എൽ.എ ,മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനഭവൻ ; ജോസുകുട്ടി പൂവേലി ,കൗൺസിലർമാരായ ബൈജു കൊല്ലപറമ്പിൽ ,സാവിയോ കാവുകാട്ട് ,സതീഷ് ചൊള്ളാനി ,മായാ പ്രദിപ് ,തോമസ് പീറ്റർ,ആനി ബിജോയി ,ലിസി കുട്ടി മാത്യൂ;
ആർ.ഡി.ഒ, പാലാ;എസ്.ഐ ഓഫ് പോലീസ്;പ്രസിഡന്റ്, മുത്തോലി ഗ്രാമപഞ്ചായത്ത്;എസ്.ഐ ട്രാഫിക് യൂണിറ്റ് എസ്.ഐ. ട്രാഫിക് യൂണിറ്റ്;ജോയിന്റ് ആർ.റ്റി.ഒ, പാലാ;എം.വി.ഐ, പാലാ;എ.എം.വി.ഐ, പാലാ;അസി.എക്സി.എഞ്ചിനീയർ,തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
1. പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതായ വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേ വഴി നേരേ പോകേണ്ടതാണ്.
2. കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുലിയന്നൂർ കാണിക്കമണ്ഡപത്തിനു സമീപത്തു നിന്നും മരിയൻ ജംഗ്ഷൻ വഴി എസ്.എച്ച് ഹോസ്റ്റലിന് സമീപത്തു നിന്നും സ്റ്റേറ്റ് വൈവേയിൽ കടന്ന് പാലായ്ക്ക് വരേണ്ടതാണ്
3. ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾ മരിയൻ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എസ്.എച്ച് ഹോസ്റ്റലിന് സമീപം വന്നശേഷം വലത്തോട്ട് തിരിഞ്ഞ് കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.4. പാലാ ഭാഗത്തു നിന്നും മരിയൻ സെൻ്ററിലേയ്ക്ക് വരുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേ വഴി വന്ന് പുലിയന്നൂർ പാലത്തിനു മുമ്പായി റൈറ്റ് ടേൺ ചെയ്ത് മരിയൻ സെന്റ്റർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. പുലിയന്നൂർ അമ്പലം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതായ വാഹനങ്ങൾ ഇടതു തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിച്ച് എസ്.എച്ച് ഹോസ്റ്റൽ ജംഗ്ഷനിൽ വന്ന് സ്റ്റേറ്റ് ഹൈവേയിൽ പ്രവേശിച്ച് കടന്നുപോകേണ്ടതാണ്.
6. പാലാ ഭാഗത്തു നിന്നും പുലിയന്നൂർ അമ്പലം ഭാഗത്തേയ്ക്ക് പോകുന്നതായ വാഹനങ്ങൾ കാണിയ്ക്കമണ്ഡപത്തിനു സമീപത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.
7. കോട്ടയം ഭാഗത്തു നിന്നും പാലാ ഭാഗത്തേയ്ക്ക് വരുന്ന ബസ്സുകൾ അരുണാപുരം പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൻ്റെ പുറകിലായി നിർത്തി ആളുകളെ ഇറക്കേണ്ടതും, പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ
പുലിയന്നൂർ കാണിക്കമണ്ഡപത്തിനു സമീപത്തുള്ള സ്റ്റോപ്പിലും നിർത്തി
ആളുകളെ കയറ്റുയും, ഇറക്കുകയും ചെയ്യുവാൻ പാടുള്ളു.
8. പാലാ കെ.എം.മാണി മെമ്മോറിയൽ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെ റോഡിൻ്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ മാർക്കു ചെയ്യാൻ പാടുള്ളൂ. കൂടാതെ, കുരിശ്ശുപള്ളി ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലും റോഡിൻ്റെ ഇടതു വശത്തു മാത്രം വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതും, ബൈപ്പാസ് റോഡിൽ സിവിൽ സ്റ്റേഷൻ ഭാഗം മുതൽ മരിയൻ സെൻ്റർ ഭാഗം വരെ റോഡിൻ്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടുള്ളു.
9. റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാഴ്‌ച മറച്ചിരിയ്ക്കുന്നതായ ബോർഡുകളും അടിയന്തിരമായി നീക്കം ചെയ്യണം. എല്ലാ
10. അടിയന്തിര സാഹചര്യം പരിഗണിച്ച് താൽക്കാലികമായി നഗരസഭ ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കണം.