Kerala
ആലപ്പുഴയിലെ ഇരട്ട വോട്ട്: നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിൽ
ആലപ്പുഴ: മണ്ഡലത്തിലെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയിൽ മാത്രം 35,000-ഓളം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹർജി. ഒരേ വോട്ടർ ഐഡി കാർഡുള്ള 711 ഓളം വോട്ടർമാർ ഉള്ളതായി തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ആലപ്പുഴ കളക്ടർക്കും യുഡിഎഫ് പരാതി നൽകിയിരുന്നു. യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതി നേരത്തെ യുഡിഎഫ് ഉയർത്തിയിരുന്നു. 1,72,000 ഇരട്ട വോട്ടുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം നല്‍കിയെങ്കിലും മരിച്ചുപോയവരടക്കമുള്ള 22,000 പേരെ മാത്രമേ പട്ടികയില്‍ നിന്ന് നീക്കിയിട്ടുള്ളുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നുവെന്നും ഈ കണക്ക് കളക്ടര്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.