Kerala

ഏഴ് വയസുകാരൻ്റെ തുടയിൽ സൂചി കുത്തിക്കയറിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട്‌ മനുഷ്യാവകാശ കമ്മിഷൻ

Posted on

കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴ് വയസുകാരന്റെ തുടയിൽ സൂചി കുത്തിക്കയറിയതില്‍ കയറിയ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ തുടയിൽ മറ്റൊരാൾക്ക് ഉപയോഗിച്ച സൂചി കയറുകയായിരുന്നു. രോഗിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സംഭവം .

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസടുത്ത കമ്മിഷൻ ജില്ലാ മെഡിക്കൽ ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉൾപ്പെടെ മാറ്റി ശുചീകരണം നടത്തണമെന്നും മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥകാരണമാണ് ഇങ്ങനെ ഒരു സംഭവമുണ്ടായത് എന്നും ആരോപണമുണ്ട്. മറ്റൊരു രോഗിക്ക് കുത്തിവയ്പ്പ് നടത്തിയ സൂചി തുളച്ചു കയറിയതിനാൽ എച്ച്ഐവി അടക്കമുള്ള നിരവധി പരിശോധനകൾക്ക് വിധേയനാവേണ്ട അവസ്ഥയാണ് കുട്ടിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version