Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എ എം ആരിഫ് എം പി

Posted on

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എ എം ആരിഫ് എം പി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും ചർച്ചകൾ നടന്നു എന്നുള്ള പ്രചാരണങ്ങളെ പേഡ് ന്യൂസ് ആയിട്ടാണ് കാണുന്നതെന്നും എ എം ആരിഫ് പറഞ്ഞു.

സീനിയർ നേതാക്കളായ തോമസ് ഐസക്കും ജി സുധാകരനും പാർലമെൻറിൽ വരാൻ യോഗ്യരാണ്. അവരുടെ പേരുകൾ പാർട്ടി ഘടകങ്ങൾ പരിശോധിക്കുന്നതിൽ യാതൊരു അപാകതയുമില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നും എ എം ആരിഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version