Kerala
മരിച്ച നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം
സിപിഎം നേതാവ് പിപി ദിവ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ രണ്ടുപക്ഷമുണ്ട് എന്ന് പരസ്യമായി പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി. ജയരാജന്.
നവീൻ കൈക്കൂലി വാങ്ങിയെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളല്ല അദ്ദേഹമെന്ന് മറുപക്ഷവും പറയുന്നു. അതിനാലാണ് സർക്കാർ വിശദമായ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജൻ