India

വിദ്യ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം; കേസെടുത്ത് പോലീസ്

Posted on

മുംബൈ: നടി വിദ്യ ബാലന്റെ പേരിൽ തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാൻ ശ്രമിച്ചത്. ഇതിനായി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും പുതിയ ജിമെയിൽ അക്കൗണ്ടും തുടങ്ങി. പിന്നാലെ ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യ ബാലൻ മുംബൈ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഐടി നിയമത്തിലെ സെക്‌ഷന്‌ 66(സി)പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് 9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version