Entertainment
മലയാളത്തില്‍ 40 വർഷങ്ങൾ പൂർത്തിയാക്കി മീന
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ് മീന. താരം മലയാള ഭാഷയിലെ സിനിമ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്. 1984 ല്‍ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിലാണ് മീന അഭിനയിച്ചത്.
ഈ 40-ാം വാര്‍ഷികത്തില്‍ ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് സിനിമയിൽ മീന അവതരിപ്പിക്കുന്നത്. ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തിയേറ്ററിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.